സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിൽ

gffdh

ചേപ്പാട്: സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിൽ.തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിംസിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലത്തു ആദിത്യൻ (അയ്യപ്പൻ-20), കളമശ്ശേരി സി.പി.നഗർ വട്ടേകുന്നിൽ വീട്ടിൽ സാദിക്ക് (കുഞ്ഞൻ സാദിക്ക്-18) എന്നിവരാണ് പിടിയിലായത്.

ദേശീയപാതയോരത്തുള്ള പള്ളിക്കു സമീപത്തുനിന്ന്‌ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് സ്കൂട്ടർ മോഷ്ടിച്ചത്. പ്രതികൾ കൊല്ലത്തുനിന്ന്‌ ബൈക്ക് മോഷ്ടിച്ചുവരുന്നതിനിടെ ചേപ്പാട്ട് ദേശീയപാതയോരത്തിരുന്ന സ്കൂട്ടർ ഒന്നാംപ്രതി അയ്യപ്പൻ മോഷ്ടിക്കുകയായിരുന്നു.

എറണാകുളം ഭാഗത്തേക്കുപോയ അയ്യപ്പന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഈ ചിത്രം അയച്ചുകൊടുത്താണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം പുലർച്ചേയാണ് ഇരുവരെയും വീടുകളിൽനിന്നു പിടികൂടിയതെന്ന് കരീലക്കുളങ്ങര പോലീസ് പറഞ്ഞു.എസ്.ഐ. കെ. സുനുമോൻ, പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, വിനീഷ്, വിമലേഷ്, മോണിക്കുട്ടൻ, അനീസ്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Share this story