വെഞ്ഞാറമൂട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
Thu, 26 Jan 2023

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ .കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം പരവൂർ സ്വദേശികളായ യുവാക്കൾ എക്‌സൈസിന്റെ പിടിയിലായത്.
മണിയൻകുളം പരവൂർ കോങ്ങാൽ സ്വദേശി ജാഫർ ഖാൻ (23), കൊല്ലം കോട്ടപ്പുറം മണിയൻകുളം റോഷൻ വീട്ടിൽ ഹമീദ് (21) എന്നിവരെയാണ് ഇരുപതിനായിരം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.