പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്ലൂവീസ് വാല്‍വുകള്‍ തുറന്നു
pringalkuth

തൃശൂര്‍: കനത്ത് മഴയെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്ലൂവീസ് വാല്‍വുകള്‍ തുറന്നു. 419.7 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. വാല്‍വുകള്‍ തുറന്നതോടെ ചാലക്കുടി പുഴയില്‍ ഒരടിയോളം വെള്ളം ഉയര്‍ന്നു. പുഴയോരവാസികളോട് ജാഗ്രത പാലിക്കാനായി അധികൃതര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ജാഗ്രതയിലാണ്. 

അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടുത്ത വെള്ളിവരെ അടച്ചിട്ടു. കാലവര്‍ഷ കെടുതി സംബന്ധിച്ച് ചാലക്കുടി നഗരസഭയില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മേലൂര്‍, പരിയാരം, കൂടപ്പുഴ, തിരുമാന്ദാംകുന്ന് എന്നിവിടങ്ങളില്‍ മുന്‍കരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
 

Share this story