നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
arrest
ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും നല്ലളം വെള്ളയില്‍ പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. 

കോഴിക്കോട് മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നിര്‍ദ്ദേശപ്രകാരം ആന്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും നല്ലളം വെള്ളയില്‍ പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. 

കോഴിക്കോട് സിറ്റിയില്‍ തിങ്കളാഴ്ച നടന്ന റെയ്ഡില്‍ കോന്നാട് സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ ഉസ്മാന്‍, അരക്കിണര്‍ ചാക്കീരിക്കാട് പറമ്പ് ബെയ്ത്തുല്‍ ഷഹദ് വീട്ടില്‍ റിയാസ് (46 )എന്നിവരാണ് പിടിയിലായത്.

Share this story