എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം
arrest
ശിവപ്രസാദ്, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്.

കഴക്കൂട്ടം കഠിനംകുളത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. ശിവപ്രസാദ്, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. കഠിനംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുവരും എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിയതാണെന്നാണ് പൊലീസ് അറിയിച്ചത്. മുന്‍ എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ ശിവപ്രസാദ്. വെഞ്ഞാറമൂട് സ്വദേശിയ അജ്മല്‍ ശിവപ്രസാദിന്റെ സുഹൃത്താണ്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇരുവരേയും പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഠിനംകുളം തോണിക്കടവിന് സമീപത്ത് വച്ചായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ ശിവപ്രസാദ് ഇറങ്ങിയോടുകയായിരുന്നു. അജ്മലിനെ പരിശോധിച്ചപ്പോള്‍ ഇയാളുടെ ഷൂസില്‍ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. കാറിലാണ് ഇരുവരും എത്തിയത്.

Share this story