ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

baby1

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാത ശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാല്‍ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

Share this story