ട്രോളിന് ഭാവിയുണ്ട് പക്ഷെ കട്ട് ചെയ്ത് പ്രചരിപ്പിക്കരുത്; വി ശിവന്‍കുട്ടി
sivan kutty
ചൊവ്വാഴ്ച ഹൈയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനത്തിന്റെ ഇടയിലാണ് അദ്ദേഹത്തിന് പിശക് പറ്റിയത്.

പരീക്ഷാഫല പ്രഖ്യാപനത്തിനിടയില്‍ വന്ന തെറ്റ് ട്രോളാക്കി മാറ്റിയ ട്രോളന്‍മാര്‍ക്ക് മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രോളില്‍ തെറ്റ് വന്ന ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ട്രോളിന് ഭാവിയുണ്ടെന്നും പക്ഷെ കട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം

ചൊവ്വാഴ്ച ഹൈയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനത്തിന്റെ ഇടയിലാണ് അദ്ദേഹത്തിന് പിശക് പറ്റിയത്. 'ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് ആണ് തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തി മൂന്ന്' എന്നതാണ് മന്ത്രിക്ക് സംഭവിച്ച പിഴവ്. ഉടന്‍ തന്നെ അദ്ദേഹം തിരുത്തിയെങ്കിലും സംഭവം ട്രോളന്‍മാര്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

Share this story