തിരുവനന്തപുരം സംസ്കൃതകോളേജിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്

surendran

കൊച്ചി : തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.ഗവർണര്‍ക്കെതിരെ  വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും ഉണ്ടാകും.ഗവർണർക്കെതിരായ എസ്.എഫ്. ഐ ബാനർ സംസ്കാര ശൂന്യമായ നടപടിയാണ്.ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിഷേപിക്കും.പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.ഗവർണർ എന്നത് ഉന്നത പദവിയാണ്.അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രിയും.എസ്.എഫ്.ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു.മുഖ്യമന്ത്രി അത് തിരുത്തണമെന്നും കെ സുരന്ദ്രന്‍ ആവശ്യപ്പെട്ടു

ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രിൻസിപ്പൽ. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്റര്‍ ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ അത് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. വിവാദ പോസ്റ്ററിനെ കുറിച്ച് സംസ്കൃത കോളേജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിര്‍ദ്ദേശിച്ചിരുന്നു. കേരള സര്‍വ്വകലാശാല വിസിക്കും രജിസ്ട്രാര്‍ക്കും ആണ് നിര്‍ദ്ദേശം നൽകിയിരുന്നത്. ഗവര്‍ണര്‍ക്കെതിരായ ഇടത് പ്രതിഷേധവും രാജ്ഭവൻ മാര്‍ച്ചും നടക്കുമ്പോൾ തന്ന ക്യാമ്പസുകളിൽ ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്കൃത കോളേജ് കവാടത്തിൽ പോസ്റ്റര്‍ സ്ഥാപിച്ചത്. വിവാദമായതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റർ നീക്കം ചെയ്തു

Share this story