തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോ ഗ്രാഫര്‍മാര്‍ക്ക് റേഡിയേഷന്‍ സുരക്ഷയില്ലെന്ന് പരാതി
trivandrum medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോ ഗ്രാഫര്‍മാര്‍ക്ക് റേഡിയേഷന്‍ സുരക്ഷയില്ലെന്ന് പരാതി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മൂന്നു റേഡിയോ ഗ്രാഫര്‍മാരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. നിലവില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ക്കും രോഗ ബാധയുണ്ട്. ജീവനക്കാരുടെ മക്കള്‍ക്കിടയിലും ജനിത വൈകല്യം ഉണ്ടാകുന്നുതായും റിപ്പോര്‍ട്ടുണ്ട്.

ആരോഗ്യമേഖലയില്‍ അതീവ സുരക്ഷ ഉറപ്പാക്കേണ്ട വിഭാഗമാണ് റേഡിയോളജി വിഭാഗം. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ റേഡിയോളജി യൂണിറ്റിലെ കാഴ്ചകള്‍ വ്യത്യസ്തമാണ്.

പൊട്ടിപൊളിഞ്ഞ വാതിലുകളുംം കാലപ്പഴക്കം ചെന്ന മെഷീനുകളും. കണ്‍സോളിന് പുറത്തേയ്ക്ക് വരെ എത്തുന്ന റേഡിയേഷന്‍. ആറു വര്‍ഷത്തിനിടെ മൂന്നു റേഡിയോഗ്രാഫര്‍മാരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ടു പേരുടെ മരണം സര്‍വീസിലിരിക്കെയാണ്. നിലവില്‍ ജോലി ചെയ്യുന്ന രണ്ടു പേര്‍ കാന്‍സര്‍ ചികിത്സയിലാണ്. മൂന്നു ജിവനക്കാരുടെ മക്കള്‍ക്ക് ജനതിവൈകല്യമാണ്. പ്രതിദിനം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ മാത്രം 700 എക്‌സ്‌റേകളാണ് എടുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് ഒരേ ഒരു മെഷീന്‍. സുരക്ഷ സൗകര്യങ്ങളുടെ അഭാവത്തില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് മെഡിക്കല്‍ കോളജ് മുന്‍ റേഡിയേഷന്‍ ഓങ്കോളജി പ്രൊഫസര്‍ ഡോ.കെ.എല്‍.ജയകുമാര്‍  പറഞ്ഞു.

Share this story