പട്ടികവര്‍ഗ വകുപ്പിന്റെ 17 സ്‌കൂളില്‍ 16 ഇടത്തും നൂറു ശതമാനം വിജയം ; അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍
minister radhakrishnan

എസ്എസ്എല്‍സി പരീക്ഷയില്‍ പട്ടികജാതി വര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും മികച്ച വിജയം. പട്ടികവര്‍ഗ വകുപ്പിന്റെ 17 സ്‌കൂളില്‍ 16 ഇടത്തും നൂറു ശതമാനം വിജയമുണ്ടായി. 642 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 627 പേര്‍ വിജയിച്ചു. അഞ്ച് കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. 

പട്ടികജാതി വകുപ്പിന്റെ ഒന്‍പത് സ്‌കൂളുകളില്‍ ഏഴ് സ്‌കൂളിനും നൂറു ശതമാനം വിജയമുണ്ട്. നാല് പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 278 പേര്‍ പരീക്ഷ എഴുതിയതില്‍ 275 പേര്‍ വിജയിച്ചു.

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കുറച്ചുകാലം ഓണ്‍ലൈനായും പിന്നീട് ക്ലാസിലെത്തിയുമാണ് ഈ മിടുക്കര്‍ പഠനം പൂര്‍ത്തിയാക്കി ഉന്നത വിജയം നേടിയത്. ഈ പ്രതിസന്ധികളും സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ എംആര്‍എസുകളിലെ കുട്ടികളുടെ പ്രകടനം മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഏറെ മികച്ചതായെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Share this story