'ലക്ഷദ്വീപിലെ യാത്രാദുരിതം, ഭരണകൂട അജണ്ടയുടെ ഭാഗം'; ആരോപണവുമായി ഐഷ സുല്‍ത്താന
ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്
ദ്വീപ് ജനതയെ കേരളത്തെ ആശ്രയിക്കുന്നതില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യമെന്നും ഐഷ ആരോപിച്ചു.

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ വീണ്ടും ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ യാത്രാദുരിതം  ഭരണകൂട അജണ്ടയുടെ ഭാഗമാണെന്ന് അവര്‍ ആരോപിച്ചു. ദ്വീപ് ജനതയെ കേരളത്തെ ആശ്രയിക്കുന്നതില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യമെന്നും ഐഷ ആരോപിച്ചു.
ചികിത്സാസൗകര്യം അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും പരിതാപകരമായ ദ്വീപില്‍ പൂര്‍ണ്ണ സജ്ജമായ ആശുപത്രി ഇപ്പോഴും അന്യമാണ്. രോഗം ഗുരുതരമായാല്‍ കേരളത്തെ ആശ്രയിക്കുന്നതാണ് എളുപ്പ വഴി. എന്നാല്‍ ഇപ്പോള്‍ അത് ദുഷ്‌ക്കരമായിരിക്കുകയാണ്. ഏഴു കപ്പലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടു കപ്പല്‍ മാത്രമാണുള്ളത്. കേരളത്തിലേക്ക് വരാനും തിരിച്ചു പോകാനമായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട  എയര്‍ ആംബുലന്‍സ് സംവിധാനവും ലഭ്യമല്ല.  അതു കൊണ്ടുതന്നെ അടുത്തയിടെ മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് ഇതുവരെയും ഒരു പരിഹാരവും കാണുവാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്ത യാതനകള്‍ തുടരുകയാണെന്നും അവര്‍ ആരോപിച്ചു.


 

Share this story