'തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല'; സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനം കാര്യക്ഷമമല്ലെന്ന് രാഹുല്‍ ഗാന്ധി
rahul

റോഡിലെ കുഴി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ രണ്ടാം ദിവസത്തെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

മോശം നിരത്തുകള്‍ കാരണം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനം കാര്യക്ഷമമെല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Share this story