വിദ്യാഭ്യാസക്കച്ചവടം അനുവദിക്കില്ല: മന്ത്രി വി.ശിവന്‍കുട്ടി

asdf

കൊല്ലം :  വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഓച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍വാര്‍ഷികവും മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഴ് വര്‍ഷത്തിനുള്ളില്‍ 3000 കോടി  രൂപയുടെ അടിസ്ഥാന വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ നടത്തിയത്. വിദ്യാഭ്യാസത്തിന്റെ ഗുണമേ• ഉറപ്പ് വരുത്തിയത് രാജ്യത്തിന് തന്നെ മാതൃകയാക്കാം. പാഠപുസ്തകം  വൈകാറില്ല. പരീക്ഷ കൃത്യസമയത്ത് നടത്തി.  

സി.ആര്‍.മഹേഷ് എം.എല്‍.എ അധ്യക്ഷനായി. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍ ഹൈടെക് ക്ലാസ് റൂമുകളുടെയും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ. പി. കെ. ഗോപന്‍ ഓച്ചിറ വേലുക്കുട്ടി സ്മാരക ലൈബ്രറിയുടെയും ജില്ലാപഞ്ചായത്ത് അംഗം ഗേളി ഷണ്‍മുഖന്‍ സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ഓച്ചിറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി. ശ്രീദേവി, ഷാനി കുരുമ്പോലില്‍, എസ്. പവനനാഥന്‍, സിനിമാതാരം ജയരാജ് വാര്യര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story