ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍, രാഹുല്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും
rahul

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പര്യടനം തുടരും.രാവിലെ ഏഴ് മണിക്ക് ചാലക്കുടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരില്‍ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് പൊതു യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട് അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിനമായിരുന്നു

Share this story