കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തീര്‍ക്കാന്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച
Diesel shortage in Kasargod KSRTC
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തീര്‍ക്കാന്‍ എംഡിയുടെ ഇടപെടല്‍

ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ സമരം ഉള്‍പ്പെടെ പ്രഖ്യാപിച്ച് മുന്നോട്ട് പോവുമ്പോള്‍ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തീര്‍ക്കാന്‍ എംഡിയുടെ ഇടപെടല്‍. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മാനേജ്‌മെന്റും യൂണിയനുകളും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം വിതരണം ചെയ്യുമെന്ന കരാര്‍ പാലിക്കപ്പെടണമെന്നതാണ് യൂണിയനുകളുടെ ആവശ്യം. സിഐടിയു അടക്കമുള്ള ഭരണാനുകൂല സംഘടനകളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്തോടെയാണ് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്തത്. എന്നാല്‍ അടുത്ത മാസവും സമാന പ്രതിസന്ധി തുടര്‍ന്നേക്കും. ധനവകുപ്പിന്റെ സഹായം ഇല്ലാതെ ശമ്പള വിതരണം സാധിക്കില്ല എന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

Share this story