ടിക്കറ്റ് 1500 രൂപ മുതല്‍, വിദ്യാര്‍ഥികള്‍ക്ക് ഇളവ്; കാര്യവട്ടം ടി20യുടെ ടിക്കറ്റ് വില്‍പന തുടങ്ങി

google news
karyavattom

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈമാസം 28ന് നടക്കുന്ന ഇന്ത്യദക്ഷിണാഫ്രിക്ക ട്വന്റി 20യുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. 1500 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരു ടീമുകളും തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. അതിനിടെ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി പുനസ്ഥാപിച്ചു. 

അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴി മാത്രമായിരിക്കും ലഭ്യം. 50 ശതമാനം ഇളവില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. പവിലിയന് 2750 രൂപ നല്‍കണം. കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണം അടക്കം 6000 രൂപ നല്‍കണം. പേടിഎം ഇന്‍സൈഡര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു മെയില്‍ ഐഡിയില്‍ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് വില്‍പനയ്ക്ക് അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. 

Tags