തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

bus fire

തൃശൂര്‍: കേച്ചേരിയില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. വൈകിട്ട് 5 മണിയോടെ കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം. ആളപായം ഇല്ല. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍ ബസിന്റെ അടിഭാഗത്തുനിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Share this story