തൃശൂർ പൂരം ; ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി

google news
pooramm

തൃശൂർ: തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്‌തു. പൂരനഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനവും കണ്ടു.

ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ മന്ത്രി നേരിൽക്കണ്ട് ആശയവിനിമയം നടത്തി. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്‌മയത്തിന് ഷീനയാണ് തിരികൊളുത്തുന്നത്. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ലൈസൻസ് നേടുന്ന ആദ്യ വനിതയാണവർ. ഷീനക്ക് എല്ലാവിധ ആശംസകൾ മന്ത്രി നേർന്നു.

അതേസമയം, തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൂരം വെടിക്കെട്ട് കാണാനാണ് ഇളവുകൾ അനുവദിച്ചത്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Tags