തൃശ്ശൂരിൽ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
s,sl

അന്തിക്കാട്: മുറ്റിച്ചൂരിൽനിന്ന് എം.ഡി.എം.എയുമായി രണ്ടു പേർ അറസ്റ്റിൽ. മണലൂർ പാലാഴി സ്വദേശി ഇയ്യാനി വീട്ടിൽ ആഷിൽ (26), മുറ്റിച്ചൂർ വടക്കുംമുറി സ്വദേശി ഊട്ടുകുളം വീട്ടിൽ ശിവനാരായണൻ (21) എന്നിവരാണ് പിടികൂടിയത്. അന്തിക്കാട് എസ്.ഐ എം.സി. ഹരീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 0.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Share this story