തൃക്കാക്കരയിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി
PDP support LDF

തൃക്കാക്കര :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി സംസ്ഥാന നേതൃത്വം. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിലും പിഡിപി ഇടതു മുന്നണിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. തൃക്കാക്കരയുടെ വികസനത്തിന് എൽഡിഎഫാണ് വിജയിക്കേണ്ടത്. തൃക്കാക്കരയിൽ പിഡിപിക്ക് 5000 വോട്ടുകളാണുള്ളത്. അനുഭാവികളുടെ ഉൾപ്പടെ വോട്ട് എൽഡിഎഫിന് ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും പിഡിപി വ്യക്തമാക്കി.

ട്വന്റി-20 വർഗീയ കക്ഷിയല്ലെന്നും അവരുടെ പിന്തുണ കോൺഗ്രസ് സ്വീകരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. ട്വന്റി-20 യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസം ഇല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അവര്‍ പിന്തുണ തന്നാൽ സ്വാഗതം ചെയ്യും. പരസ്യമായി തന്നെ വോട്ടഭ്യർത്ഥന നടത്തുകയാണെന്നും മുരളീധരൻ പറഞ്ഞു. 

Share this story