മദ്യലഹരിയില്‍ മൂന്നംഗസംഘം: തിരുവമ്പാടി വെടിക്കെട്ടുപുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചവര്‍ പിടിയില്‍
Three-member gang in Madyalahari: Near Thiruvambadi firing range Firecrackers arrested

തൃശൂര്‍: വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയ്ക്കു സമീപം മദ്യലഹരിയില്‍ പടക്കം പൊട്ടിച്ചവര്‍ പിടിയില്‍. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡിനു സമീപം ചൈനീസ് പടക്കങ്ങള്‍ കൂട്ടിയിട്ടു പൊട്ടിക്കുകയായിരുന്നു.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കാറിലാണ് എത്തിയത്. പൂരം വെടിക്കെട്ടു കാണാനാണ് കോട്ടയം സ്വദേശികള്‍ തൃശൂരിലെത്തിയത്. വെടിക്കെട്ടു മാറ്റി വെച്ചതിനെ തുടര്‍ന്ന് തേക്കിന്‍കാട്ടിലേക്ക് പടക്കസാമഗ്രികളുമായി ഇന്നലെ എത്തുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്തി.

പടക്കം പൊട്ടുന്നതു ഇതുവഴി പോയ എ.സി.പി: വി.കെ. രാജുവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുമായി ചേര്‍ന്ന് സംഘത്തെ തടഞ്ഞു.  കുതറിയോടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു അറസ്റ്റുചെയ്തു.

വെടിക്കെട്ടു പുരയില്‍ പൂരം വെടിക്കെട്ടിനു പൊട്ടിക്കാനുള്ള വന്‍ വെടിക്കോപ്പ് ശേഖരമാണ് സൂക്ഷിച്ചിട്ടുള്ളത്. വെടിക്കെട്ടു പുരകള്‍ 40 അടി അകലത്തില്‍ ബാരിക്കേഡു കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വിശദമായി ചോദ്യംചെയ്യുകയാണ്.

Share this story