സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ

rape

കൊല്ലം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ .പ്ലസ് വൺ വിദ്യാർത്ഥിനിയായ കുണ്ടറ സ്വദേശിനിയെയാണ്  തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിച്ചത് . സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീർ , നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്.ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ വലയിലാക്കിയത്.

Share this story