'ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ അണികളെ നിയന്ത്രിക്കണം'; പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി

google news
popular front

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിശേഷിച്ചും സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്തുടനീളം ദളിത്  മുസ്‌ലിം  പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ തോതില്‍ വിവേചനപരമായ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.

പക്ഷേ അവ പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

Tags