മന്ത്രി കൃഷ്ണൻകുട്ടിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് വയനാട്ടിൽ കടുവ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ മകൾ
Mon, 16 Jan 2023

വയനാട്: മന്ത്രി കൃഷ്ണൻകുട്ടിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് വയനാട്ടിൽ കടുവ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ മകൾ .വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ മന്ത്രിക്ക് മുന്നിലാണ് കടുവ ആക്രമണത്തെക്കാൾ ഭയാനകമായത് സമയത്ത് ചികിത്സ കിട്ടാത്തതാണന്ന് പൊട്ടിക്കരഞ്ഞു കർഷകന്റെ മകൾ സോന പറഞ്ഞത്. ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം കുടുംബം ആവർത്തിച്ചു .
വയനാട് മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നേഴ്സോ ഉണ്ടായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാൻ ഐ.സി.യു ആംബുലൻസ് ലഭിച്ചില്ലെന്നും കർഷകന്റെ മകൾ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് എന്നാക്കിയതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ കാലങ്ങളായി വ്യക്തമാക്കുന്നത്.