തൊടുപുഴയിലെ പൊലീസ് ലാത്തിചാര്‍ജ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം
youth congress
ബിലാല്‍ സമദിന്റെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് അറിയിച്ചു. 

തൊടുപുഴയിലെ പൊലീസ് ലാത്തി ചാര്‍ജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം. കാഴ്ച തിരിച്ചുകിട്ടുമോ എന്നതില്‍ ആശങ്ക. ബിലാല്‍ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാന്‍ പറ്റു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ബിലാല്‍ സമദിന്റെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് അറിയിച്ചു. 

തൊടുപുഴ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന് ഇന്നലെയാണ് പരുക്കേറ്റത്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നലെ വിദഗ്ധ ചികില്‍സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Share this story