തിരുവനന്തപുരത്ത് പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
petrol pump

തിരുവനന്തപുരം: കാട്ടാക്കട കണ്ടല പെട്രോൾ പമ്പിൽ സുരക്ഷാ ജീവനക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. ചീനിവിള ആനമൻ സ്വദേശി സുകുമാരനാണ് (62) വെട്ടറ്റേത്.

പുലർച്ചെ 1.30 ഓടെയാണ് സംഭവം. പമ്പിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്രമി സുകുമാരനെ വെട്ടിയത്. മുതുകിലും തോളിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ സുകുമാരന്‍ പമ്പിലെ ടാങ്കർലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ ഉണർത്താൻ ശ്രമിച്ചപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. മാറാനല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Share this story