തിരുവനന്തപുരത്ത് 18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
death


തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18)യാണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉണ്ണി യുവതിയുടെ വീട്ടുകാരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. എന്നാൽ, കുറച്ച് നാളുകളായി യുവതി യുവാവിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സുമിയുടെ വീട്ടുകാർ ബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ശേഷം സംസാരിക്കണമെന്ന് പറഞ്ഞ് യുവതിയേയും കൂട്ടി ഉണ്ണി പുറത്തേക്ക് പോയി.

രാത്രി പത്ത് മണിക്ക് ശേഷവും ഇരുവരെയും കാണാതിരുന്നതോടെയാണ് വീട്ടുകാർ തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ സമീപത്തുള്ള റബർ തോട്ടത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തറയിൽ കിടക്കുന്ന രീതിയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്നും പോലീസ് സ്‌ഥിരീകരിച്ചു.

Share this story