ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകളുണ്ടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് തിരുവനന്തപുരം നഗരസഭ
arya
പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കംമറിച്ചില്‍.

ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമില്‍  പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേകം ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കംമറിച്ചില്‍. ദളിത് കുട്ടികള്‍ക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം

കോര്‍പ്പറേഷന്റെ  പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജനറല്‍/ എസ്സി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ടീമുകള്‍ ഉണ്ടാക്കുമെന്ന മേയറുടെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത് വ്യാപക വിമര്‍ശനമാണ്.
 

Share this story