തിരുവനന്തപുരത്ത് കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
ksu


കെഎസ്‍യു നേതാവിന്റെ വീടിനു നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. 

ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. സംഭവം നടന്നത് ഇന്നലെ അർധരാത്രിയിലായിരുന്നു. ആരക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം.

Share this story