തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Tue, 10 Jan 2023

തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറാണ് മരിച്ചത് .വീടിനുള്ളിലെ ഫാനിൽ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോളയിലെ ഡ്രൈവറാണ് സജികുമാർ. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സജികുമാർ മദ്യപിച്ച് എത്തി ഭാര്യയുമായി വഴക്കുണ്ടായെന്ന് അയൽവാസികൾ പറഞ്ഞു.