തിരുവനന്തപുരത്ത് അനധികൃത മദ്യക്കച്ചവടം : രണ്ടുപേർ അറസ്റ്റിൽ
jksk

പോത്തൻകോട്: നന്നാട്ടുകാവ് പുളിമാത്തൂർ കേന്ദ്രീകരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. നന്നാട്ടുകാവ് വെട്ടുവിളാകത്ത് തൊട്ടരികത്ത് പുത്തൻവീട്ടിൽ സരള സന്തോഷ് എന്ന സന്തോഷ്, പുളിമാത്ത് നന്ദനം വീട്ടിൽ അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.പ്രദേശത്ത് അനധികൃത മദ്യക്കച്ചവടം നടത്തുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസഫ് ടീമും പോത്തൻകോട് പൊലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.

സന്തോഷിന്‍റെ വീട്ടിൽനിന്ന് 50 കുപ്പി മദ്യവും അനിലിന്‍റെ വീടിന് സമീപത്തുനിന്ന് 15 കുപ്പി മദ്യവും പിടികൂടി. പോത്തൻകോട് എസ്.ഐ രാജീവ്, ഡാൻസഫ് എസ്.ഐ ഷിബു, എ.എസ്.ഐ സജു, സതികുമാർ, ഉമേഷ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share this story