തിരുവനന്തപുരത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Mon, 9 May 2022

തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുർ ജങ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമല മക്കളോടൊപ്പം ആയിരുന്നു താമസം. സമീപത്ത് ഒരു കട നടത്തി വരികയായിരുന്നു ഇവർ.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.