വേലിയേറ്റം ഉണ്ടായില്ല; ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നില്ല

google news
chalakkudi river
ഇന്ന് പുലര്‍ച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നിട്ടില്ല.

ചാലക്കുടി പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു. ജലനിരപ്പ് നിയന്ത്രണവിധേയം. പെരിങ്ങല്‍കുത്തില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതില്‍ ആശ്വാസം. തൃശ്ശൂരില്‍ 2700 ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇന്ന് പുലര്‍ച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. 7.27 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്.

ചാലക്കുടിയിലും, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും, കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ആണ് ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണം. എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തന്‍വേലിക്കര, കുന്നുകര ഭാഗത്ത് ഏതാനും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാറില്‍ ജലനിരപ്പ് കൂടുന്നുണ്ടെങ്കിലും വലിയ ആശങ്കയ്ക്കുള്ള സാഹചര്യമില്ല.

Tags