ഒരു തെറ്റുമില്ല, ശ്രീമതിയുടെ പൊലീസ് വിമര്‍ശനം ശരിവച്ച് ജയരാജന്‍

ep-jayarajan

പൊലീസിനെതിരെയുള്ള പി കെ ശ്രീമതിയുടെ വിമര്‍ശനത്തെ ശരിവച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ പി ജയരാജന്‍. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് കേരളത്തില്‍ എന്നായിരുന്നു പൊലീസ് സേനയെ വിമര്‍ശിച്ച് ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.
ബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലായിരുന്നു ശ്രീമതിയുടെ പ്രതികരണം.
ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീമതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സുനുവിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും ജയരാജന്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Share this story