തെന്മല, മലമ്പുഴ ഡാമുകള്‍ ഇന്ന് തുറക്കും; മുല്ലപ്പെരിയാര്‍ തുറന്നേക്കും
malambuzh dam
ഇന്ന് രാവിലെ 11 മണിക്ക് തെന്മല ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കി വിടും

സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തെന്മല, മലമ്പുഴ ഡാമുകള്‍ ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മണിക്ക് തെന്മല ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കി വിടും. ഡാമിന്റെ മൂന്ന് ഷട്ടറുകളും 50 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക. മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം ജലമാണ് നിലവില്‍ അണക്കെട്ടിലുള്ളത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ 9ന് തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ 10ന് തുറന്നേക്കും. ജലനിരപ്പ് നിലവില്‍ 136.15 അടിയായി ഉയര്‍ന്നു. റൂള്‍ കര്‍വ് പരിധി 137.5 അടിയാണ്.

Share this story