ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
arrest
തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ശേഷം അനുരാജ് ഒളിവില്‍ പോവുകയായിരുന്നു.

ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പ്രതി പിടിയില്‍. നാലുകണ്ടത്തില്‍ അനുരാജ് (വാവച്ചി–28) ആണ് അറസ്റ്റിലായത്. അയ്മനത്തെ പരിപ്പ്, അലക്കുകടവ് ഗുരുദേവ ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം പതിവാക്കിയത്. പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലുമായി 4 മാസത്തിനിടെ 3 തവണ ഇയാള്‍ മോഷണം നടത്തിയത്. മോഷണത്തിനു മുന്‍പ് അനുരാജ് പ്രദേശത്തെ മദ്യഷോപ്പില്‍ നിന്ന് മദ്യം കഴിക്കുന്നതും പതിവാക്കിയിരുന്നു. അലക്കുകടവ് സെന്റ് മേരീസ് ചാപ്പലിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ശേഷം അനുരാജ് ഒളിവില്‍ പോവുകയായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് സമീപമുളള ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് ഫ്യൂസുകള്‍ ഊരി മാറ്റി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഒളിവില്‍ പോയ അനുരാജിനെ തിരുവാറ്റ ഭാഗത്തു നിന്ന് കണ്ടെന്ന് ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
 

Share this story