പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

arrest1
പ്രണയംനടിച്ച് 17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ലക്ഷ്മി നാരായണന്‍ (19), വയനാട് കാക്കവയല്‍ സ്വദേശി അഫ്‌സല്‍ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വയനാട് നിന്നും പ്രതികളെ പിടികൂടിയത്. പ്രതികള്‍ മുന്‍പ് ലഹരികേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Share this story