മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

arrest

തിരൂരങ്ങാടിയില്‍ മന്ത്രവാദത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. മൂന്നിയൂര്‍ പാറാക്കാവ് ശാന്തിനഗര്‍ ചെകുത്താന്‍ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യന്‍ എന്ന ബാബു (32) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിന്‍ചുവട് ചെകുത്താന്‍ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് 'കൈവിഷം' ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സുബ്രഹ്മണ്യന്‍ എന്ന ബാബു മൂന്നിയൂര്‍ ചെകുത്താന്‍ മൂല എന്ന സ്ഥലത്തുള്ള തന്റെ വീട്ടില്‍ വെച്ച് മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരുന്ന ആളാണ്.  ബാബു പണിക്കരെന്നും സിദ്ധന്‍ ബാബു എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. 

Share this story