ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് യുവാവ് മരിച്ചു

death

ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കല്‍ അബ്ദുവിന്റെ മകന്‍ നൗഷാദ് (39) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

Share this story