യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

google news
murder
ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമിയാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സുമിയും ആത്മഹത്യ ചെയ്ത ഉണ്ണിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. മറ്റൊരു സുഹൃത്ത് സുമിയുമായി അടുപ്പം സ്ഥാപിച്ചതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് വീണുകിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പാങ്ങോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags