പുഴയില്‍ സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Drowned and died

 പൂനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ടി. സിന്ധിതയുടെയും പൊയില്‍താഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകന്‍ ഹിരണ്‍ ചന്ദ്ര (17) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ പൊയില്‍താഴം കടവിന് മുകള്‍ വശത്തുള്ള ഇരുമ്പന്‍ കുറ്റിക്കല്‍ കടവിലാണ് സംഭവം. സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടികള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: ഹിതുല്‍ ചന്ദ്ര. 

Share this story