സ്‌പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഇന്ന് ആരംഭിക്കും
minister mv govindan
സെപ്തംബര്‍ 12ന് രാത്രി 12 മണി വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്.

ഓണക്കാലത്ത് വ്യാജ മദ്യ മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്‌പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സെപ്തംബര്‍ 12ന് രാത്രി 12 മണി വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്. വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും കളക്കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനോടൊപ്പം ചേര്‍ന്നും എക്‌സൈസ് ഫലപ്രദമായ ഇടപെടല്‍ നടത്തും. മയക്കുമരുന്ന് ഉപയോഗം തടയാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഊര്‍ജിതമായ ശ്രമം ഉണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Share this story