കാലിക്കറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു
Calicut University

കാലിക്കറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരില്‍ 22 പേരാണ് ആദ്യദിനം ജോലിയില്‍ പ്രവേശിച്ചത്.

സര്‍വകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍, ഭരണകാര്യാലയം, വനിതാ ഹോസ്റ്റല്‍, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.

രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം കാമ്പസില്‍ 75 ശതമാനത്തോളം വനിതകളാണുള്ളത്. കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.

Share this story