മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍
kodiyeri balakrishnan
മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ അക്രമം തുടരുകയാണ്.

Share this story