തലശേരിയില്‍ കുത്തേറ്റ രണ്ടാമത്തെയാളും കൊല്ലപ്പെട്ടു

google news
The second person who was stabbed in Thalassery was also killed

തലശേരി: തലശേരി നഗരത്തില്‍ മയക്കുമരുന്ന്, ഗുണ്ടാ മാഫിയയുമായുള്ള തര്‍ക്കത്തിനിടെ കുത്തേറ്റ രണ്ടാമത്തെയാളും കൊല്ലപ്പെട്ടു. സി.പി. എം  അനുഭാവിയായ മധ്യവയസ്‌കനും സിപി എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണഹൗസില്‍ പൂവനാഴി ഷമീറിനുമാണ് (40)ജീവന്‍ നഷ്ടമായത്. 
 പട്ടാപ്പകല്‍ നടന്ന  ആസൂത്രിതമായ ഇരട്ടക്കൊല തലശേരി നഗരത്തെ  അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 

 ഖാലിദിനെയും ബന്ധുവായ ഷമീറിനെയും    കൊല്ലാന്‍ പ്രതികള്‍ ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.    ഇതിന്റെ ഭാഗമായി തലശേരി സഹകരണആശുപത്രിയില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നതെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദിനെ (52)യാണ് അതിദാരുണമായി കത്തിക്കൊണ്ടു കുത്തി കൊലപ്പെടുത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പൂവനാഴി ഷമീറിനും മാരകമായി കുത്തേല്‍ക്കുന്നത്.     ഖാലിദിന്റെ സഹോദരി ഭര്‍ത്താവായ ഷമീര്‍ കൊഴിക്കോട് ബേബി മെമ്മൊറിയല്‍ ആശുപത്രിയില്‍   അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയിലിരിക്കെയാണ്  ഇന്ന് രാത്രി എട്ടരയോടെ മരണമടയുന്നത്. സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

 ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം.
ലഹരി വില്‍പനയെ ചൊദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്സണ്‍ മര്‍ദിച്ചിരുന്നു. സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയിലാണ് ഷമീറിനെ കോഴിക്കോട് എത്തിച്ചത്. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന പാറാല്‍ സ്വദേശി ഒളിവിലാണ്. ഈയാളോടൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.  

പരേതരായ മുഹമ്മദ് -നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യതൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലംഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്ലര്‍), ഫാബിത, ഷംസീന. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആമുക്കപള്ളി കബറിടത്തില്‍ വ്യാഴാഴ്ച കബറടക്കും.പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: മുഹമ്മദ് ഷബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹയറുന്നീസ.

Tags