മഴ തുടരും ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
heavy rain
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്.

Share this story