തീര്‍ത്ഥാടന കാലം പൂര്‍ത്തിയായി ; ശബരിമല നടയടച്ചു
Fri, 20 Jan 2023

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം പൂര്‍ത്തിയാക്കി ശബരിമല നടയടച്ചു. രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാല്‍ ആചാരപരമായ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഇന്നലെ അവസാനിച്ചിരുന്നു. നട അടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് റെക്കോര്‍ഡ് വരുമാനം കിട്ടിയ തീര്‍ത്ഥാടന കാലമാണ് കടന്നുപോയത്. നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങള്‍ ഇതുവരെ പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും