നാദാപുരത്ത് അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം 32 ആയി

drip

നാദാപുരത്ത് അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു. നാദാപുരം പഞ്ചായത്തില്‍  അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം ആകെ 32 ആയി.
ഇന്ന് രാവിലെ 9 മണിക്ക് ഏറ്റവും കൂടുതല്‍ രോഗികളുള്ള ഏഴാം വാര്‍ഡിലെ ചിയ്യൂരില്‍ ഗൃഹ വലയം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.  ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡില്‍ ഇറങ്ങി വാക്‌സിന്‍ എടുക്കാത്ത വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തും. കൂടെ സ്‌പോട്ട് വാക്‌സിന്‍ നല്‍കുകയും ചെയ്യും. 

ഇന്നലെ 640 വീടുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അഞ്ചാംപനിക്കെതിരെ ബോധവല്‍ക്കരണം നടത്തിയത്. 650 വീടുകളില്‍ നോട്ടീസ് വിതരണം ചെയ്യുകയും 74 അയല്‍ക്കൂട്ടങ്ങളിലെ 710 അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തിരുന്നു. 

Share this story