കത്ത് വിവാദം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

mayor

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്നു നിലപാട് അറിയിക്കും. 
മേയര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്ത് ഇല്ലാത്ത സമയത്ത് പുറത്തുവന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ ആവര്‍ത്തിക്കാനാണ് സാധ്യത.
 

Share this story