കത്ത് വിവാദം ; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

google news
arya letter

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. കത്തിന്റെ അസല്‍ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം തുടരാന്‍ കഴിയൂ എന്ന നിലപാടിലുറച്ചാണ് ക്രൈം ബ്രാഞ്ച്. റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറും. 
കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഐഎമ്മും രംഗത്തെത്തി.
വിവാദ കത്തില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലന്‍സും മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.
ഓഫീസിലെ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റര്‍ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. മാധ്യമങ്ങളില്‍ കാണുന്ന ശുപാര്‍ശ കത്ത് തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു.

Tags